കൂത്തുപറമ്പ്: കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞതിന് പിന്നില്‍ സിപിഎം സംഘമെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് പോലീസ് സ്റ്റേഷന്റെ പിന്‍വശത്ത് ബോംബെറിഞ്ഞത്. സ്റ്റേഷന് സമീപത്ത് ഉഗ്രസ്ഫോടനം നടന്നുവെങ്കിലും കെട്ടിടത്തിനോ ആളുകള്‍ക്കോ പരിക്കില്ല. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതേസമയത്ത് തന്നെയാണ് സ്ഫോടനം നടന്നതും. ബിജെപി നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ബോംബ് സ്ഫോടനമെന്നാണ് സൂചന. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: