ശിവഗിരി തീർത്ഥാടനത്തിന് പ്രൗഢോജ്വല തുടക്കം

Sunday 31 December 2017 2:50 am IST

ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടന സമ്മേളനം ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ ഉദ്ഘാടനം ചെയ്യുന്നു. ഗോകുലം ഗോപാലന്‍, ടി.എസ് പ്രകാശ്, എ.എന്‍.രാധാകൃഷ്ണന്‍, വി. ജോയി, എന്‍ കെ. പ്രേമചന്ദ്രന്‍, സ്വാമി വിശുദ്ധാനന്ദ, രമേശ് ചെന്നിത്തല, സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, എ. സമ്പത്ത് തുടങ്ങിയവര്‍ സമീപം

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രൗഢോജ്വല തുടക്കം. ഗുരുധര്‍മ്മത്തിന്റെ കേളികൊട്ടുയര്‍ത്തി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ശിവഗിരിയിലേക്ക് ഒഴുകിയെത്തിയത്.
ധര്‍മ്മസംഘം മുന്‍പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തിയതോടെ തീര്‍ത്ഥാടന പരിപാടികള്‍ക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനം ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ ഉദ്ഘാടനം ചെയ്തു. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്വാമി പ്രകാശാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമിസാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, രഘുനാഥ കുല്‍ക്കര്‍ണി, ഗോകുലം ഗോപാലന്‍,എംപിമാരായ എ. സമ്പത്ത്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എംപി, വി. ജോയി എംഎല്‍എ, ടി.എസ്. പ്രകാശ്, രാജേന്ദ്രബാബു, സി.വി. പത്മരാജന്‍, ബിന്ദു ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

അസോഛം സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് സുരേഷ് കുമാര്‍ മധുസൂദനന്‍, മികച്ച ബാല നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച മാസ്റ്റര്‍ ആദിഷ് പ്രവീണ്‍ എന്നിവരെ ആദരിച്ചു. ശിവഗിരി മഠം മൈ സ്റ്റാമ്പിന്റെയും തപാല്‍ വിശേഷാല്‍ കവറിന്റെയും പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് നിര്‍വ്വഹിച്ചു.

ഇന്ന് രാവിലെ 4.30ന് ശിവഗിരിയില്‍ നിന്നും തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിച്ച് വര്‍ക്കല റയില്‍വേ സ്റ്റേഷന്‍ വഴി മഹാസമാധിയില്‍ എത്തിച്ചേരും. പത്തിന് തീര്‍ത്ഥാടന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി ശ്രീപദ് നായിക്, എസ് എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എംപിമാരായ റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സെമിനാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സെമിനാര്‍ മന്ത്രി മാത്യൂ ടി.തോമസ് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.