പുഷ്‌പോത്സവം: ചിത്രരചനാ മത്സരം ശ്രദ്ധേയമായി

Saturday 30 December 2017 10:41 pm IST

ഇരിട്ടി: ഗ്രീന്‍ലീഫ് പുഷ്‌പോത്സവത്തിന്റെ ഭാഗമായി നടന്ന വര്‍ണോത്സവം ചിത്രരചനാ മത്സരം പങ്കാളിത്തം കൊണ്ടും സൃഷ്ടിവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ വര്‍ണവൈവിധ്യങ്ങളോടെ കുട്ടികള്‍ കാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും വിരുന്നായി. പുലര്‍കാല ഗ്രാമദൃശ്യം, വസന്തകാല പുഴയോരം, മഴക്കാല തീരദേശം, പൂന്തോട്ടത്തിന് നടുവിലെ വീട് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രരചനമത്സരം സംഘടിപ്പിച്ചത്.
തൊണ്ണൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. പൃഥ്വിവ് ബാല്‍, നവല്‍കൃഷ്ണ, മീനാക്ഷി പവിത്രന്‍ (നഴ്‌സറിഎല്‍കെജിയുകെജി), കെ.കെ.അവന്തിക, സൂര്യകിരണ്‍, എ.വി.വിനായക് (എല്‍പി), എം.യദുകൃഷ്ണ, കെ.സി.അനന്തിക, ഫിദ (യുപി), പി.വി.ഹരികൃഷ്ണ, ഇതിഹാസ്ജിത്ത് ഗോവിന്ദ്, ആര്‍.അനുശ്രീ (എച്ച്‌സ്), അശ്വിന്‍ അജിത്ത്, അരുണിമ അനന്തോത്ത്, എം.വി.നിത്യ (എച്ച്എസ്എസ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചിത്രകാരായ എന്‍.ജെയ്‌ന, ടി.എന്‍.രാജു എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിങ് പാനനാണ് വിജയികളെ കണ്ടെത്തിയത്.
ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സി.അഷ്‌റഫ്, വൈസ് ചെയര്‍മാന്‍ എന്‍.ജെ.ജോഷി, ജോയിന്റ് സെക്രട്ടറിമാരായ പി.പി.രജീഷ്, പി.സുനില്‍കുമാര്‍, ഷജിന ജയരാജ്, പ്രീതി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.