ഇരിട്ടി: നിടിയോടി അയ്യന്‍കോവില്‍ ശ്രീ മഹാവിഷണു ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതല്‍ ജനുവരി 7 വരെ നടക്കും. ഇന്ന് രാവിലെ 5.30 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, വൈകുന്നേരം 4ന് പടിയൂര്‍ പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍നിന്നും വിഗ്രഹ ഘോഷയാത്ര, കലവറ നിറക്കല്‍ ഘോഷയാത്ര, യജ്ഞാചാര്യ സ്വീകരണം, വൈകുന്നേരം 6.30ന് യജ്ഞവേദിയില്‍ ഭദ്രദീപം തെളിയിക്കല്‍, ആചാര്യവരണം, പ്രഭാഷണം.
1 മുതല്‍ 7 വരെ രാവിലെ 5.45 മുതല്‍ ക്ഷേത്രാചാര ചടങ്ങുകള്‍, 5 മണിക്ക് ഹരിനാമ കീര്‍ത്തനം, 6 മണിക്ക് മഹാഗണപതി ഹോമം, ഭജന, സമൂഹ പ്രാര്‍ത്ഥന, ഗ്രന്ഥ നമസ്കാരം, 7 മണിക്ക് ഭാഗവത പ്രഭാഷണം, ഉച്ചക്ക് 2 മുതല്‍ ഭാഗവത പാരായണം, വൈകുന്നേരം 6ന് ഭജന, ദീപാരാധന എന്നിവയും 2ന് വൈകുന്നേരം 6ന് സര്‍വ്വൈശ്വര്യ പൂജ, 3ന് വൈകുന്നേരം ഭജന, 4ന് വൈകുന്നേരം 6ന് ശ്രീകൃഷ്ണാവതാര വിശേഷാല്‍ ചടങ്ങുകള്‍, ഗോകുല യാത്ര, ഉണ്ണിയെ കാണലും ഉറിയടിയും, ഭജന എന്നിവയും 5ന് വൈകുന്നേരം 4ന് രുഗാമിണീ സ്വയംവര ഘോഷയാത്രയും രുഗ്മിണീ കൃഷ്ണ പ്രത്യക്ഷ സ്വയംവരവും പ്രഭാഷണവും, 6ന് വൈകുന്നേരം 4ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, ഭജന, 7ന് രാവിലെ 10ന് പൂമൂടല്‍, 12ന് കലശാഭിഷേകം, യജ്ഞ സമര്‍പ്പണം, യജ്ഞപ്രസാദം, ഉച്ചക്ക് അന്നദാനം എന്നിവയാണ് പ്രധാന പരിപാടികള്‍. ഇന്നലെ മുതല്‍ നടന്നുവന്ന പ്രതിഷ്ഠാദിന മഹോത്സവം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: