മറയൂര്‍: മറയൂര്‍-മൂന്നാര്‍ റോഡില്‍ ഊരുവാസല്‍ ഭാഗത്തുള്ള അപകട വളവില്‍ ബൈക്ക്മറിഞ്ഞ് യുവാവിന് പരിക്ക്. കണ്ണൂര്‍ ഒലിയൂര് ഷര്മിളാസ് വീട്ടില്‍ നാസിഫി(20) നാണ് പരിക്കേറ്റത്. റോഡില്‍ നിന്ന്ഇരുപതടി താഴ്ച്ചയിലുള്ള വീടിന്റെ കോണ്‍ക്രീറ്റ് ഭിത്തിക്കിടയിലേക്കാണ് യുവാവ് വീണത്. ഹെല്‍മറ്റും ബൈക്ക് റൈഡിനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നതിനാലാണ് യുവാവ് നിസാര പരിക്കുകളോടെ രക്ഷപെട്ടത്. കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് കണ്ണൂരിലേക്ക്മടങ്ങും വഴിയാണ് അപകടം.
പ്രാഥമിക ചികിത്സ തേടിയ ശേഷം ഇവര്‍ കണ്ണൂരിലേക്ക് മടങ്ങി. ഇവിടെ മുന്‍പ് ടെമ്പോ ട്രാവലറും, മറയൂര്‍ സ്വദേശിയുടെ കാറും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: