പ്രൊഫ. എം.വി. പൈലി അന്തരിച്ചു

Sunday 31 December 2017 2:45 am IST

കൊച്ചി: കേരളത്തിലെ മാനേജ്‌മെന്റ് പഠനത്തിന്റെ പിതാവും കൊച്ചി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ കളമശ്ശേരി മൂലമറ്റം വീട്ടില്‍ പ്രൊഫ.എം.വി. പൈലി (ഡോ. മൂലമറ്റം വര്‍ക്കി പൈലി-98) അന്തരിച്ചു.

കൊച്ചി സര്‍വ്വകലാശാലയിലെ മൂന്നാമത്തെ വൈസ് ചാന്‍സലറായി 1977 മുതല്‍ 1981 വരെ സേവനം അനുഷ്ഠിച്ചു. മികച്ച അധ്യാപകനായിരുന്ന അദ്ദേഹത്തെ 2006ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കൊച്ചി സര്‍വകലാശാലയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

ലക്‌നൗ, പാട്‌ന, ദല്‍ഹി, കേരള, കൊച്ചി സര്‍വ്വകലാശാലകളില്‍ അധ്യാപകനായിരുന്നു. സംസ്‌കാരം നാളെ 2.30ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ എല്‍സി. മക്കള്‍: മെര്‍ലി, വര്‍ഗ്ഗീസ്, അനു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.