കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലില്‍ ചില വീടുകളില്‍ കണ്ടെത്തിയ കറുത്ത സ്റ്റിക്കര്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
ഇരുപത്തി ആറാം മൈലിലെ ഹൗസിങ് കോളനിയിലെ ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലെ ജനലില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വീട്ടുകാര്‍ തങ്ങളുടെ വീടുകള്‍ പരിശോധിച്ചപ്പോള്‍ രണ്ടു വീടുകളില്‍ കൂടി കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നട
ത്തി. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: