ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ഇന്ന്

Saturday 30 December 2017 10:41 pm IST

പയ്യാവൂര്‍: തലശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിമലാംബിക ക്രെഡിറ്റ് യൂണിയന്‍ കാഞ്ഞിരക്കൊല്ലി കുടുംബ സംഗമവും ജൂബിലി സ്മാരക ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരക്കൊല്ലി വിമലാംബിക ഓഡിറ്റോറിയത്തില്‍ ടിഎസ്എസ് ഡയറക്ടര്‍ ഫാ.തോമസ് തയ്യില്‍ ഉദ്ഘാടനം ചെയ്യും. വിമലാംബിക ക്രെഡിറ്റ് യൂണിയന്‍ ഡയറക്ടര്‍ ഫാ.ജോസ് ആനാനിക്കല്‍ അദ്ധ്യക്ഷത വഹിക്കും .ഫാ. ലൂയി മരിയദാസ് മേനാച്ചേരി മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംസാരിക്കും. വൈകുന്നേരം അഞ്ചിന് ക്രഡിറ്റ് യൂണിയന്‍ ജൂബിലി സ്മാരകമായി നാട്ടുകാരുടെ സഹകരണത്തോടെ യു.പി.സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഫാ.ഷാജി തെക്കേ മുറിയില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ബാസ്‌ക്കറ്റ് ബോള്‍ ഫ്രണ്ട് മാച്ച് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.