ത്യാഗരാജസംഗീതോത്സവം ഉദ്ഘാടനം ഇന്ന്

Saturday 30 December 2017 10:41 pm IST

കണ്ണൂര്‍: കണ്ണൂര്‍ സംഗീതസഭയുടെ ആഭിമുഖ്യത്തിലുള്ള ത്യാഗരാജ സംഗീതോത്സവം ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കും.
ഇന്ന് രാവിലെ 10 മണിക്ക് തളാപ്പ് ഐഎംഎ ഹാളില്‍ വത്സന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ ഡോക്ടറേറ്റ് നേടിയ സംഗീതസഭ രക്ഷാധികാരി എന്‍.കെ.സൂരജിനുള്ള അനുമോദനസമ്മേളനവും കുടുംബസംഗമവും മുന്‍മന്ത്രി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് ഡോ.പി.വിനോദ്കുമാറിന്റെ പുല്ലാങ്കുഴല്‍ സംഗീതിക, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. ജനുവരി ഒന്നിന് വൈകുന്നേരം 5.30ന് ഐഎം എ ഹാളില്‍ നടക്കുന്ന സംഗീതാരാധന പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. 2 ന് വൈകുന്നേരം 6 മണിക്ക് സമാപനസമ്മേളനം കഥാകൃത്ത് ടി.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വി.ആര്‍.ദിലീപ്കുമാറിന്റെ സംഗീതകച്ചേരി നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.