പടിയൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം

Saturday 30 December 2017 10:45 pm IST

ഇരിട്ടി: പടിയൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 8, 9, 10 തിയ്യതികളില്‍ നടക്കും. 8ന് രാവിലെ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍, തുടര്‍ന്ന് തന്ത്രി എടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ താന്ത്രിക കര്‍മ്മങ്ങള്‍, വൈകുന്നേരം 4.30ന് പടിയൂര്‍ പൊടിക്കളം ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 5ന് പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ഘോഷയാത്ര, രാത്രി തുടങ്ങല്‍ അടിയന്തരം, 9ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യക്കോലങ്ങള്‍, ഉച്ചക്ക് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോട്ടം, സന്ധ്യക്ക് പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടം, രാത്രി മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, കൂടിയാട്ടം, പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ കോലപ്പുറപ്പാട്, 10ന് രാവിലെ മുതല്‍ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യക്കോലങ്ങളുടെ പുറപ്പാട്, ഉച്ചക്ക് മേലേരി കയ്യേല്‍ക്കല്‍, തുടര്‍ന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍, രാത്രി ആറാടിക്കല്‍ ചടങ്ങോടെ ഉത്സവം സമാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.