കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് വള്ളുവന് കടവ് മുത്തപ്പന് മടപ്പുര തിരുവപ്പന മഹോത്സവം ഇന്ന് കൊടിയേറും. രാവിലെ 9ന് നടക്കുന്ന തിരുവപ്പന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷതവഹിക്കും. രാവിലെ 10ന് മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. ക്ഷേത്രം തന്ത്രി ഇളയിടത്ത് ഈശാനന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടക്കുക. വൈകുന്നേരം 5ന് കലവറ നിറക്കല്‍ ഘോഷയാത്ര, 1ന് രാത്രി 8ന് നാട്ടരങ്ങ്, 2ന് രാത്രി നൃത്ത നൃത്ത്യങ്ങള്‍, 3ന് കോമഡി ഷോ, 4ന് രാവിലെ നാഗസ്ഥാനത്ത് നിവേദ്യവും പൂജയും, വൈകുന്നേരം സര്‍പ്പബലി, 5ന് രാത്രി 8ന് സംഗീത നിശ, 6ന് രാത്രി 7ന് കാഴ്ചവരവ്, 7ന് പുലര്‍ച്ചെ 4ന് ഗുളികന് തിറ, 5ന് തിരുവപ്പനയും വെള്ളാട്ടവും, 8ന് ഇളയിടത്ത് ഭഗവതി തിറ, വൈകുന്നേരം ഉത്സവ കൊടിയിറങ്ങും. ഉത്സവ ദിനങ്ങളില്‍ എല്ലാദിവസവും വെള്ളാട്ടമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: