ശ്രീകണ്ഠപുരം: അന്യസംസ്ഥാന തൊഴിലാളിയെ വിദേശമദ്യവുമായി പിടികൂടി. ആസാം, ഉദയപുരിയിലെ വിപുല്‍ ബോറോ (34)നെയാണ് ചുഴലി കുളത്തൂരിലെ ചെങ്കല്പ്പണക്ക് സമീപംവെച്ച് പിടികൂടിയത്. മംഗലാപുരത്തുനിന്നും മറ്റും വ്യാപകമായതോതില്‍ വിദേശമദ്യം കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുകയായിരുന്നു ഇയാള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ശ്രീകണ്ഠപുരം പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: