ആലക്കോട്: പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. പൂവ്വം പന്നിയൂര്‍ റോഡിലെ ചെറുകരയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആലക്കോട് സ്വദേശി വിനോദ്, ഉദയഗിരിയിലെ റെജി, കൃഷ്ണന്, ദിവാകരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുഴലിയില്‍ നിന്നും റോഡ് ടാറിംഗ് പ്രവര്‍ത്തി കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: