സി.ആര്‍.പി.ഫ്​ പരിശീലന കേന്ദ്രത്തില്‍ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Sunday 31 December 2017 10:27 am IST

ശ്രീനഗര്‍: സി.ആര്‍.പി.എഫ്​ പരിശീലന കേന്ദ്രത്തില്‍ ഭീകരർ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട്​​ പേര്‍ക്ക്​ പരിക്ക്​. ജമ്മുകശ്​മീരിലെ പുല്‍വാമയിലെ പരിശീലന കേന്ദ്രത്തിലാണ്​ രണ്ട്​ ഭീകരര്‍ ആക്രമണം നടത്തിയത്​.

ശ്രീനഗറില്‍ 30 കിലോമീറ്റര്‍ അകലെയാണ്​ ക്യാമ്പ്.​ ഭീകരരും സുരക്ഷ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍. പരിശീലന​ കേന്ദ്രത്തിലെത്തിയ ഭീകരർ ഗ്രനേഡുകള്‍ എറിഞ്ഞ്​ വെടിയുതിര്‍ക്കുകയായിരുന്നു. സി.ആര്‍.പി.എഫി​​​​​ന്റെ 185 ബറ്റാലിയന്‍ ക്യാമ്പിലാണ്​ ആക്രമണമുണ്ടായത്​.

സമാനമായ ആക്രമണത്തില്‍ കഴിഞ്ഞ ആഗസ്​റ്റില്‍ എട്ട്​ സി.ആര്‍.പി.എഫ്​ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷ സേന നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന്​ മൂന്ന്​ തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.