മാഹി: മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 72 കുപ്പി വിദേശമദ്യം പിടികൂടി. പ്രതികള്‍ ഓടി രക്ഷപെട്ടു. ദേശീയപാതയില്‍ അഴിയൂര്‍ അണ്ടി കമ്പനിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഹൈവേ പോലീസ് മദ്യം പിടികൂടിയത്. പോലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓട്ടോ െ്രെഡവറും മറ്റൊരാളും ഇറങ്ങി ഓടുകയായിരുന്നു. കെ.എല്‍.18 ഡി9635 ഓട്ടോയും മദ്യവും ഒരു മൊബൈല്‍ ഫോണും ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോമ്പാല പോലീസിന് കൈമാറി. ഓട്ടോയുടെ പിന്‍ഭാഗത്ത് 4 പെട്ടികളിലായിട്ടാണ് മദ്യം സൂക്ഷിച്ചത്.സംഭവത്തില്‍ ചോമ്പാല്‍ പോലീസ് കോെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്ക് എസ്.ഐ.പി.കെ.ബാബുരാജ്, സിപിഒമാരായ എം.ലാലു, എ.കെ.ജയേഷ്, ഡ്രൈവര്‍ എം.പത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: