സൂററ്റ്: ഗുജറാത്തിലെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് നിതിൻ പട്ടേൽ. പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഓഫീസിലെത്തി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം വകുപ്പ് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ പാട്ടീദാർ പക്ഷത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ബിജെപി ഗുജറാത്ത് അധ്യക്ഷൻ ജിത്തു വഖാനിയും വകുപ്പുകൾ നൽകുന്നതിൽ അപാകത കാണിച്ചെന്ന് നിതിൽ പട്ടേൽ വിഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. തന്റെ യോഗ്യതയ്ക്കും നിലവാരത്തിനുമനുസരിച്ചുള്ള വകുപ്പുകൾ നൽകിയില്ല എന്നതായിരുന്നു നിതിൻ പട്ടേലിന്റെ പ്രധാന ആരോപാണം.
എന്നാൽ അമിത് ഷാ തന്നെ ഫോണിൽ ബന്ധപ്പെട്ടെന്നും ഉടൻ തന്നെ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും നിതിൽ പട്ടേൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: