ഹൈദരാബാദ്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായ പ്രവാലിക എന്ന യുവതിയാണ് കൊലപ്പെട്ടത്. സ്കൂളില്‍ വെച്ചായിരുന്നു കൊലപാതകം.
ക്ലാസ് എടുക്കുകയായിരുന്ന പ്രവാലികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ശ്രീനിവാസ റാവു എല്ലാവരുടെയും മുൻപിൽ വെച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ പ്രവാലിക സംഭവസ്ഥലത്തു തന്നെ മരിച്ചു.
പ്രവാലികയെ കൊലപ്പെടുത്തിയതിനുശേഷം വിഷം കുത്തിവെച്ച് ശ്രീനിവാസ റാവുവും ആത്മഹത്യ ചെയ്തു. മൂന്‍കൂട്ടി ആസൂത്രണം ചെയ്താണ് യുവാവ് പ്രവാലികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: