ഉപന്യാസ മത്സരം സംഘടിപ്പിക്കും

Sunday 31 December 2017 6:46 pm IST

കണ്ണൂര്‍: സ്വാമി വിവേകനന്ദന്റെ 156-ാം ജന്മദിനം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിക്കും. ഇതോടനുബന്ധിച്ച് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവേകാനന്ദന്റെ വിദ്യാഭ്യാസ ചിന്തകള്‍ എന്ന വിഷയത്തിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവേകാനന്ദനും യുവാക്കളും എന്ന വിഷയത്തിലുമാണ് ഉപന്യാസ മത്സരം. മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 3000, 2000, 1000 രൂപ വീതം സമ്മാനമായി നല്‍കും. നാല് പേജില്‍ കുറയാതെ തയ്യാറാക്കുന്ന ഉപന്യാസം 9 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കണ്ണൂര്‍ യോഗശാല റോഡിലുള്ള സര്‍വ്വമംഗള ബുക്ക് സ്റ്റാളില്‍ എത്തിക്കണം. 13 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനദാനം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.