സിഡ്നി: സിഡ്നിയില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജലവിമാനം തകര്‍ന്ന് ആറ് പേര് മരിച്ചു. സിഡ്നിക്ക് 50 കിലോമീറ്റര്‍ വടക്ക് കോവന് സബേര്‍ബില്‍ ഹാവ്കെസ്ബറി നദിയിലാണ് ജലവിമാനം തകര്‍ന്നുവീണത്.
നദിയില്‍ 43 അടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സിഡ്നി സീപ്ലെയിന്‍സ് എന്ന കമ്ബനിയുടേതാണ് വിമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ടൂര്‍ ഓപ്പറേറ്ററാണ് സിഡ്നി സീപ്ലെയിന്‍സ് കമ്ബനി. അപകടകാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: