വിജയകരമായി പാര്‍ക്കിങ് സംവിധാനങ്ങള്‍ ഒരുക്കി കുടുംബശ്രീ

Monday 1 January 2018 2:37 am IST

ആലപ്പുഴ: സ്വയം തൊഴിലിലൂടെ സംസ്ഥാനത്തെ സത്രീകളെ സ്വയം പര്യാപ്തരും അവരുടെ കുടുംബങ്ങള്‍ക്കെന്നും കൈത്താങ്ങുമായി നിലന്നിന്നുവരുന്ന കുടുംബശ്രീ മിഷന്‍ റെയില്‍വേ പാര്‍ക്കിങ് മേഖലയിലും തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് കേന്ദ്രം വളയിട്ട കൈകളില്‍ സുരക്ഷിതമാണ്. ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, തുറവൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും ഇവരുടെ സേവനം ലഭ്യമാണ്. നാലു പേരടങ്ങുന്ന മുന്ന് ഷിഫ്റ്റുകളായാണ് ഇവരുടെ ജോലി ക്രമപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 8 മുതല്‍ രണ്ടു വരെയും, ഉച്ചക്ക് രണ്ടു മുതല്‍ 8വരെയും ഓരോരുത്തരും രാത്രി 8മുതല്‍ രാവിലെ 8വരെ രണ്ടു പേരുമാണ് ജോലി ചെയ്യുന്നത്. 24 മണിക്കൂറും കര്‍മ്മനിരതരായ ഇവര്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമാണ് അവധിയുളളത്. മൈക്രോ എന്റര്‍പ്രൈസിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇവിടെ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ ഷെഡ്ഡ് നിര്‍മ്മിക്കാനുള്ള തുക വായ്പ സൗകര്യത്തോടെ ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും ലഭ്യമാക്കും.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പ്രതിമാസം ഏകദേശം ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ വരുമാനമായി ലഭിക്കുന്നുണ്ട്.
ഇതില്‍ നിന്നും റെയില്‍വേ വിഭാഗത്തിനുള്ള വിഹിതം നല്‍കിയ ശേഷം ബാക്കിയുള്ള തുക ഉപയോഗിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍ ഇവര്‍ക്കുള്ള മാസ വേതനം നല്‍കി വരുന്നു. സുനിത ലത്തീഫ്, ഉഷ പുരുഷന്‍, ഷൈല, സുജ എന്നിവരടങ്ങിയ യൂണിറ്റിനാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ചുമതല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.