ആലപ്പുഴ: ജില്ലയില്‍ 731 കോടിയുടെ പദ്ധതികള്‍ക്കു കിഫ്ബിയുടെ അംഗീകാരം. അഞ്ചു പ്രധാന പാലങ്ങളുടെ നിര്‍മാണമടക്കം 28 പദ്ധതികള്‍ക്കാണ് കിഫ്ബി യോഗത്തില്‍ അംഗീകാരം ലഭിച്ചത്. നെടുമുടി പഞ്ചായത്തില്‍ പമ്പാനദിക്കു കുറുകെ പടഹാരം പാലം നിര്‍മാണത്തിനു 53.78 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തകഴി നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണു പടഹാരം പാലം. തട്ടാശ്ശേരിപ്പാലം നിര്‍മാണത്തിനു 46.10 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കാവാലം പുളിങ്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് തട്ടാശ്ശേരിപ്പാലം. പമ്പാനദിക്കു കുറുകെ നാലുചിറപ്പാലം നിര്‍മിക്കുന്നതിനു 38 കോടിയുടെ പദ്ധതിയാണ് അംഗീകരിച്ചത്. പുന്നമടയില്‍ പാലം നിര്‍മിക്കുന്നതിനു 44.80 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പള്ളാത്തുരുത്തി ഔട്ട്പോസ്റ്റില്‍നിന്നു കൈനകരിയിലേക്കുള്ള പാലം നിര്‍മിക്കാന്‍ 59.50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. 488.82 കോടി രൂപയുടെ 23 പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലുമായി 18,939 കോടി രൂപയുടെ 276 പദ്ധതികള്‍ക്കാണു കിഫ്ബി അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: