കുടുംബശ്രീ തെരഞ്ഞെടുപ്പ് എട്ടു മുതല്‍

Sunday 1 January 2017 2:43 am IST

ആലപ്പുഴ: മൂന്നു ഘട്ടങ്ങളായുള്ള കുടുംബശ്രീ തെരഞ്ഞെടുപ്പ് ജനുവരി എട്ടിന് തുടങ്ങി 25ന് അവസാനിക്കും. തിരഞ്ഞെടുക്കുന്ന ഭാരവാഹികളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. ഒന്നാ ഘട്ടമായി അയല്‍കൂട്ടങ്ങള്‍, എഡിഎസ്, സിഡിഎസ്. എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് ഇലക്ഷന്‍ നടക്കുക. ജില്ലയിലെ ആകെയുള്ള 19677 അയല്‍കൂട്ടങ്ങളില്‍ അഫ്‌ലിയേഷന്‍ പുതുക്കിയ 17030 അയല്‍ക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനുവരി 8 മുതല്‍ പതിനാലു വരെയാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. രണ്ടാം ഘട്ടമായി ജില്ലയിലെ 1358 എ.ഡി.എസുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 18 മുതല്‍ 21വരെ നടക്കും. മൂന്നാം ഘട്ടമായി ജില്ലയിലെ 79 സിഡിഎസുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 25നു നടക്കും. 26ന് ജില്ലയിലെ 79 സിഡിഎസ് ചെയര്‍പേഴ്‌സണ്മാരുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരമേല്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.