ആരോപണം,പ്രത്യാരോപണം,സമവായം; സിപിഎം ജില്ലാസമ്മേളനം പൂര്‍ത്തിയായി

Monday 1 January 2018 1:00 am IST

തിരുവല്ല: കടുത്ത വിഭാഗീയ പ്രശ്‌നങ്ങള്‍ക്കിടെ നടന്ന ജില്ലാ സമ്മേളനം പൂര്‍ത്തിയായി.മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും പേരെടുത്ത് വിമര്‍ശിച്ച സമ്മേളനത്തിലെ പൊതു ചര്‍ച്ച സംസ്ഥാന തലത്തിലടക്കം ശ്രദ്ധേയമായിരുന്നു.ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ നടന്ന വിമര്‍ശനങ്ങളില്‍ ഉള്ള പ്രതിഷേധം സിപിഐ ജില്ലാ നേതൃത്വം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഇരു പാര്‍ട്ടികളും തമ്മിലൂള്ള പോര് കൂടുതല്‍ മുറുകും.വരട്ടാറിന്റെ റീ സര്‍വ്വെ നടപടികളില്‍ അടക്കം പ്രകടമായ സിപിഐ-സിപിഎം പോര് ഇനി കൂടുതല്‍ രൂക്ഷമാവുമെന്ന് ഉറപ്പാണ്.കഴിഞ്ഞ സമ്മേളനത്തില്‍ വി.എസ് പക്ഷക്കാരടക്കം ഔദ്യോഗിക പക്ഷത്തേക്ക് ചുവട് മാറിയപ്പോള്‍ ഇത്തവണ വ്യക്തികേന്ദ്രീക്രത വിഭാഗീയ വിഷയങ്ങളിലേക്കാണ് കാര്യങ്ങളെത്തിയത്.
ഇതില്‍ സംസ്ഥാന നേതൃത്വത്തിനുള്ള എതിര്‍പ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്.ഇതേ തുടര്‍ന്ന ്ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെ കൊടിയേരി പരസ്യമായി വിമര്‍ശിച്ചത്.കൂടുതല്‍ ശാക്തിക ചേരികള്‍ പാര്‍ട്ടിയുടെയുംസംസ്ഥാന നേതൃത്വത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകും എന്നതിനാല്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സമവായത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിയത്.അച്ചടക്ക നടപടികള്‍ക്ക് കീഴ്ക്കടകം ശുപാര്‍ശ ചെയ്ത നേതാക്കള്‍ അടക്കം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രവര്‍ത്തകരില്‍ കല്ലുകടി തുടരുകയാണ്.
പൊതു ചര്‍ച്ചയില്‍ അടക്കം ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറപടി പറയാന്‍ ജില്ലാ നേതൃത്വത്തിന് സാധിക്കാഞ്ഞതാണ് മറ്റൊരു വലിയ പ്രശ്‌നം.സദാചാര ആരോപണങ്ങള്‍ ഉയര്‍ന്ന നേതാക്കളെ അടക്കം ജില്ലാ നേതൃത്വം സംരക്ഷിക്കുന്നുവെന്ന ആരോപണവും ഒരു വിഭാഗത്തിനുണ്ട്.അതിനിടയില്‍ ജില്ലാ നേതൃത്വത്തിനെതിരെ കലാപക്കോടികാട്ടി പുറത്ത് പോയ പ്രാദേശിക നേതാക്കള്‍കെതിരെ നടപടിയെടുക്കുന്നത്ും വരുംദിനങ്ങളില്‍ വെല്ലുവിളിയാകും.
പാര്‍ട്ടി സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ വിഭാഗീയത തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.സംസ്ഥാന കമ്മിറ്റിയംഗം ആര്‍. ഉണ്ണിക്കൃഷ്ണപിള്ളയ്ക്കും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ്.മോഹനനുമെതിരെയായിരുന്നു പ്രതിനിധികള്‍ പ്രധാനമായും വിരല്‍ ചൂണ്ടിയത്. ചില ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ ആര്‍.ഉണ്ണിക്കൃഷ്ണപിള്ള നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെ തെളിവു ഹാജരാക്കാമെന്നു പ്രതിനിധികളില്‍ ചിലര്‍ പറഞ്ഞു. പെരുനാട് ഏരിയ കമ്മിറ്റി രൂപീകരണ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പി.എസ്. മോഹനനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു.
ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ പ്രതിനിധികളെ മല്‍സരത്തിനു നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നതായി അടൂരില്‍നിന്നുള്ള പ്രതിനിധികള്‍ ആരോപിച്ചു. പി.എസ്.മോഹനനെതിരെ നടപടി ആവശ്യപ്പെട്ടത് കോന്നിയില്‍നിന്നുള്ള പ്രതിനിധികളാണ്.
പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും കൊഴിഞ്ഞുപോക്കിനു പ്രധാന കാരണം നേതാക്കളുടെ ധാര്‍ഷ്ട്യമാണെന്നും അഭിപ്രായമുയര്‍ന്നു. നേതാക്കള്‍ പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി മറുപടിയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.