ഇരിട്ടി: എടക്കാനം പാലാപ്പറമ്പ് പ്രദേശത്തു നിന്നും ആദ്യമായി മെഡിക്കല്‍-എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച പ്രതിഭകള്‍ക്ക് നാടിന്റെ ആദരം. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ പാലാപ്പറമ്പ് തിരുവാതിരയില്‍ വി.പി.രാജു-ഇ.വി.ലതിക ദമ്പതികളുടെ മകള്‍ ഇ.വി.അനുശ്രീ, എഞ്ചിനീയര്‍ പഠനം പൂര്‍ത്തിയാക്കി ജലസേചന വകുപ്പില്‍ അസി.എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച പാലാപ്പറമ്പിലെ കോയ്യോടന്‍ പുരുഷോത്തമന്-സുലോചന പുരുഷോത്തമന് ദമ്പതികളുടെ മകന് കെ.സുജിത്ത് എന്നിവര്‍ക്കാണ് പാലാപ്പറമ്പ് മഹാത്മാ ജനശ്രീയുടെ നേതൃത്വത്തില്‍ അനുമോദനച്ചടങ്ങില്‍ സ്വീകരണം നല്‍കിയത്. പ്രതിഭകള്‍ക്കുള്ള ഉപഹാരം നല്കി അഡ്വ: സണ്ണി ജോസഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. വി.കെ.കൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്.വി.രാജന്, പി.എസ്.സുരേഷ് കുമാര്‍, കെ.അപ്പനായര്‍, കെ.ശ്രീകാന്ത്, കെ.സുജിത്ത്, ഇ.വി.അനുശ്രീ എന്നിവര്‍ സംസാരിച്ചു. വി.പി.പ്രേമരാജ് സ്വാഗതവും സുലോചന പുരുഷോത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: