പാനൂര്‍: കല്ല്യാണപ്പാര്ട്ടിയെ അപമാനിച്ച് സിപിഎം സംഘം. പാനൂരിലെ അക്കാനിശേരിയില് നിന്നും ഇന്നലെ മാനന്തേരി കാവിന്മൂലയിലെത്തിയ വരന്റെ വീട്ടുകാരെയും നാട്ടുകാരെയുമാണ് സിപിഎം ക്രിമിനല്‍ സംഘം അപമാനിച്ചത്. പ്രദേശത്ത് സിപിഎം സ്ഥാപിച്ച പുല്‍ക്കൂട് അക്കാനിശ്ശേരിയില് നിന്നും വന്നവര്‍ കത്തിച്ചൂവെന്ന വ്യാജപ്രചരണം അഴിച്ചു വിട്ട് സ്ത്രീകളെയും കുട്ടികളെയും അടക്കം തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പുല്‍ക്കൂട് കത്തിച്ച സിപിഎം പ്രവര്‍ത്തകര്‍ അത് അക്കാനിശേരിയില് നിന്നും വന്നവരുടെ പേരില്‍ ചാര്‍ത്തുകയായിരുന്നു. പിന്നീട് കണ്ണവം പോലീസ് സ്ഥലത്തെത്തിയാണ് സ്ത്രീകളെയടക്കം പോകാന്‍ അനുവദിച്ചത്. ഒരു വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി രണ്ടുപേരുടെ പേരില്‍ പെറ്റിക്കേസെടുക്കുകയും ചെയ്തു. മണിക്കൂറുകളോളം വരന്റെ ആള്‍ക്കാരെ തടഞ്ഞു നിര്‍ത്തി അപമാനിച്ച സിപിഎം പ്രവര്‍ത്തകര്‍ തങ്ങളുടെ വര്‍ഗ്ഗസ്വഭാവം പ്രകടമാക്കുകയായിരുന്നു. നുണപ്രചാരണം നടത്തി മംഗളകര്മ്മത്തിനിടയിലും രാഷ്ട്രീയം കാണിച്ച് ഒരു നാടിനെ തന്നെ അപകീര്‍ത്തിപ്പെടുത്തി സിപിഎം നേതൃത്വം പരിഹാസ്യരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: