അഖില ഭാരത ഭാഗവത മഹാസത്രം സമാപിച്ചു

Monday 1 January 2018 2:30 am IST

ഭാഗവത മഹാസത്രത്തില്‍ സ്ഥാപിച്ചിരുന്ന കൃഷ്ണവിഗ്രഹം ഭഗുരുവായൂരിലേക്ക്
കൊണ്ടുപോകുന്നു

മരട്/കൊച്ചി: കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ പതിനൊന്നു ദിവസമായി നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രം സമാപിച്ചു. കേരള അഡ്മിനിസ്റ്റേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ സമാപനസഭ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ അധ്യക്ഷനായി. സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഒരു ലക്ഷം രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശംസാപത്രവും അടങ്ങുന്ന മള്ളിയൂര്‍ പുരസ്‌കാരം ഭാഗവതപണ്ഡിത പ്രേമാ പാണ്ഡുരംഗക്കും പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവുമുള്ള ഭാഗവത യുവപ്രതിഭാപുരസ്‌കാരം ഹരിശങ്കര്‍ റാന്നിക്കും ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ സമ്മാനിച്ചു.

മികച്ച നാരായണീയ പാരായണ സമിതികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ തിരുവല്ല, പള്ളുരുത്തി സമിതികള്‍ക്ക് നല്‍കി. മികച്ച സേവനം കാഴ്ചവെച്ച സുബ്ബരാജ് ആര്യാ കാറ്ററേഴ്‌സ് (പാചകം), കൈലാസ് (ക്ഷേത്രം, സ്റ്റേജ്), പ്രകാശ് പ്രണവ് ഡക്കറേഷന്‍ ചോറ്റാനിക്കര (പന്തല്‍), രാജന്‍ ആര്‍ഇസി പനങ്ങാട് (ശബ്ദവും വെളിച്ചവും), വേണുഗോപാല്‍ (കൊടിമരം, കൊടിക്കൂറ) ശിവദ്വിജ സേവാ സമിതി (ചുക്കുവെള്ള വിതരണം), കൃഷ്ണകൃപ (നാമസങ്കീര്‍ത്തനം) എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി എം.കെ. കുട്ടപ്പ മേനോന്‍, ബാബു പണിക്കര്‍, വി. നാരായണന്‍ എബ്രാന്‍, ശിവന്‍ പാലയില്‍, ജയന്‍ മാങ്കായില്‍, ടി.ജി. പത്മനാഭന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുത്ത അഖില ഭാരത ഭാഗവത മഹാസത്രം പത്തനംതിട്ടയിലെ മണ്ണടിയില്‍ ആയിരിക്കുമെന്ന് സത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍ പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.