കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി

Saturday 6 October 2012 12:39 pm IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ കെ.എസ്‌.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ പെന്‍ഷന്‍ വിതരണം മുടങ്ങുന്നത്‌. സര്‍ക്കാര്‍ സാമ്പത്തികമായി സഹായിച്ചാല്‍ മാത്രമെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയൂവെന്ന്‌ കെ.എസ്‌.ആര്‍.ടി.സി അറിയിച്ചു. എല്ലാ മാസവും അഞ്ചാം തിയതിയാണ്‌ സാധാരണ കെ.എസ്‌.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാറുള്ളത്‌. എന്നാല്‍ ഇന്ന്‌ ആറാം തിയതിയായിട്ടും പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ലെന്നാണ്‌ പരാതി. 28 കോടി രൂപയാണ്‌ ജീവനക്കാര്‍ക്കു പെന്‍ഷന്‍ തുക വിതരണം ചെയ്യാനായി വേണ്ടത്‌. 33,000ത്തോളം പെന്‍‌ഷന്‍‌കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. സര്‍ക്കാര്‍ പണം അനുവദിക്കണമെന്ന്‌ കെ.എസ്‌.ആര്‍.ടി.സി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.