അച്ഛന്‍ മര്‍ദ്ദനേറ്റ് മരിച്ച സംഭവം മകന്‍ അറസ്റ്റില്‍

Monday 1 January 2018 2:00 am IST

പിറവം: പാഴൂരില്‍ പിതാവ് മര്‍ദ്ദനേറ്റ് മരിച്ച സംഭവത്തില്‍ പിടിയിലായ മകന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പാഴൂര്‍ കിഴക്കേല്‍ വര്‍ഗീസ് (മാത്തച്ചന്‍-84) ശനിയാഴ്ച രാവിലെയാണ് വീട്ടില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാറില്‍ കടന്നുകളഞ്ഞ മകന്‍ ജെയിംസി (ടിസ്സന്‍)നെ ഏതാനും മണിക്കൂറുകള്‍ക്കകം തൊടുപുഴ കോലാനിയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനുശേഷം കൊലപാതകക്കുറ്റത്തിന് ജെയിംസിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. വീട്ടില്‍ പിതാവും മകനും തമ്മില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് പിതാവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.