വള്ളങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Sunday 31 December 2017 9:41 pm IST

കണ്ണൂര്‍: മല്‍സ്യബന്ധനത്തിനിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൈതാനപ്പള്ളി സ്വദേശികളായ ഷംസീര്‍ (26), നഫ്‌സീര്‍ (27), ഒഡീഷ സ്വദേശി അര്‍ജുന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഏഴിമലയിലാണ് അപകടമുണ്ടായത്. ആയിക്കരയില്‍നിന്ന് പുറപ്പെട്ട മൈതാനപ്പള്ളിയിലെ സി.എച്ച്.മുഹമ്മദ് കോയ വലക്കാരന്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ആറുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. എന്‍ജിന്‍ ഓഫായതിനെ തുടര്‍ന്ന് വള്ളം ആടിയുലയുകയും മറ്റൊരു വലിയ വള്ളം ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വള്ളത്തിന് ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.