ഫെലോഷിപ്പ് എന്‍ട്രന്‍സ് ടെസ്റ്റ് ഫെബ്രുവരി 17ന്

Monday 1 January 2018 2:30 am IST

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഫെബ്രുവരി 17 ന് ദേശീയതലത്തില്‍ നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്‍ട്രന്‍സ് ടെസ്റ്റിലേക്ക് ജനുവരി 11 വരെ അപേക്ഷകള്‍ സ്വീകരിക്കും. ടെസ്റ്റ് ഫീസ് 4500 രൂപയാണ്. വിവിധ സബ്-സ്‌പെഷ്യാലിറ്റികളില്‍ ഫെലോഷിപ്പിനായുള്ള എലിജിബിലിറ്റിയും റാങ്കിംഗും നിശ്ചയിക്കുന്നത് ഈ ടെസ്റ്റിലൂടെയാണ്.

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമിലെ സബ്‌സ്‌പെഷ്യാലിറ്റി വിഷയങ്ങളില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍, റിപ്രൊഡക്ടീവ് മെഡിസിന്‍, മിനിമല്‍ അക്‌സസ് സര്‍ജറി, വിറ്റ്‌റിയോ-റെറ്റിനല്‍ സര്‍ജറി, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, സ്‌പൈയിന്‍ സര്‍ജറി, ഹാന്‍ഡ് ആന്റ് മൈക്രോസര്‍ജറി, ട്രോമാകെയര്‍, പീഡിയാട്രിക് ഹേമറ്റേ ഓങ്കോളജി, ലബോറട്ടറി മെഡിസിന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ്, ഹൈറിസ്‌ക് പ്രഗ്‌നന്‍സി ആന്റ് പെരിനറ്റോളജി, സ്‌പോര്‍ട്‌സ് മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി എന്നിവ ഉള്‍പ്പെടും. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഹോസ്പിറ്റലുകളിലാണ് പഠനാവസരം.

ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ DNB/MD/MS/DM/Mch യോഗ്യതയുള്ളവര്‍ക്ക് ടെസ്റ്റിന് അപേക്ഷിക്കാം. ബെംഗളൂരു, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളിലാണ് ഫെലോഷിപ്പ് എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ www.natboard.edu.in- ല്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.