യുവാവ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Sunday 31 December 2017 10:51 pm IST

മാനന്തവാടി: യുവാവ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കണിയാരം സ്‌ക്കൂള്‍ റോഡ് ആയിഷ മന്‍സില്‍ അബ്ദു റസാഖ് – ഫൗസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് സഹല്‍ (20) ആണ് മരിച്ചത്. മംഗലാപുരം ശ്രീനിവാസ് കോളേജിലെ രണ്ടാം വര്‍ഷ ബി.ഫാം വിദ്യാര്‍ത്ഥിയായ സഹല്‍ സുഹൃത്തുക്കളോടൊപ്പം മൈസൂരില്‍ വിനോദയാത്ര പോയതായിരുന്നു. ഞായറാഴ്ച വൈകുന്നേരംഅവിടെ വച്ച് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ജുനൈദ്, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഫഹദ്, അര്‍ഫാത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.