ചാവക്കാട്: തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാം തവണയും ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന് ഓവറോള്‍ കിരീടം, 110 പോയിന്റ്. ദേശീയ മത്സര ഇനങ്ങളായ കൈപ്പോര്, ചവിട്ടി പൊങ്ങല് എന്നിവയില്‍ കെ.എസ്. അജീഷ്, കെ.വി. പ്രവീണ്‍, എം.എസ്. നിധിന്, കീര്‍ത്തി കൃഷ്ണ, കാവ്യ കൃഷ്ണ, കെ.പി. ആനന്ദ്, അദ്വൈത്, സഞ്ജു സന്തോഷ്, മീനാക്ഷി, ദേവിക എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
വല്ലഭട്ടയിലെ ഉമേഷ് നാരായണനും എം.എസ്. നിധിനും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരായി. കീര്‍ത്തി കൃഷ്ണയും എം.എസ്. നിധിനുമാണ് വ്യക്തിഗത ചാമ്പ്യന്മാര്. എം.എസ്. വിനായക്, കെ.പി. അനന്തു എന്നിവര്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തി. വിജയികളെ ഉണ്ണി ഗുരുക്കള്‍, കളരിപ്പയറ്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കെ.പി. കൃഷ്ണദാസ് എന്നിവര്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: