നാഥനില്ലാ കളരിയായി എടക്കര കെഎസ്ഇബി ഓഫീസ്‌

Monday 1 January 2018 12:45 am IST

എടക്കര: നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് എടക്കര കെഎസ്ഇബി സെക്ഷന്‍ ഓഫീസ്. അസി.എഞ്ചിനീയറുടെയും സബ് എഞ്ചിനീയറുടെയും കസേര ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇവരുടെ അഭാവം ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് പകരം ചുമതല നല്‍കിയിരുന്ന സബ് എഞ്ചിനീയര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചുപോയതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലായി. മൂന്നു സബ് എന്‍ജിനീയര്‍മാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണ് നിലവിലുള്ളത്. വൈദ്യുതി തകരാര്‍ പരിഹരിക്കുന്നത് മുതല്‍ പുതിയ കണക്ഷന്‍ നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. കെഎന്‍ജി റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റുകളും ട്രാന്‍സ്‌ഫോമറുകളും മാറ്റിസ്ഥാപിക്കുന്നതിനു കാലതാമസം നേരിടുന്നതായും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.