കരുനാഗപ്പള്ളി: പണിക്കര്‍കടവ് പാലത്തില്‍ തെരുവ്വിളക്കുകള്‍ മാസങ്ങളായി കത്തുന്നില്ല.
രാത്രികാലങ്ങളില്‍ ഇതുവഴി പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരും മറ്റ് വാഹനയാത്രക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നു. എത്രയും വേഗം വിളക്കുകള്‍ കത്തിക്കുവാന്‍ ആലപ്പാട് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: