നവവത്സരാഘോഷം അതിരുകടന്നു, തടാകത്തില്‍ യുവാവ് മുങ്ങി മരിച്ചു

Monday 1 January 2018 12:44 pm IST

കോട്ടയം: പുതുവത്സരാഘോഷം അതിരുകവിഞ്ഞു, മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു.അടിമാലി ഇരുട്ടുകാനം പറമുട്ടത്ത് മാത്യുവിന്റെ മകന്‍ നിധിന്‍ (29)ആണ് തടാകത്തില്‍ മുങ്ങി മരിച്ചത്.

വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഇന്നലെ സന്ധ്യയോടെയാണ് അടിമാലി സ്വദേശികളായ അഞ്ചംഗ സംഘം എത്തിയത്. മദ്യലഹരിയില്‍ തടാകത്തില്‍ നീന്തിക്കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിധിന്‍ മുങ്ങിതാഴുന്നത് കൂട്ടുകാര്‍ കണ്ടെങ്കിലും രക്ഷിക്കാനായില്ല.

പുതുവര്‍ഷം പ്രമാണിച്ച് ഇവിടെ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. പോലീസിന്റെയും മറ്റും മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയതെന്ന് അറിയുന്നു. വിവരമറിഞ്ഞ് ഈരാറ്റുപേട്ട സി.ഐ സി.ജി.സനല്‍കുമാര്‍, മേലുകാവ് എസ്.ഐ സന്ദീപ് എന്നിവര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.