ക്രിസ്മസ്- പുതുവര്‍ഷം: മലയാളി കുടിച്ചത് 480.14 കോടിയുടെ മദ്യം

Monday 1 January 2018 2:23 pm IST

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ കേരളത്തില്‍ ചെലവായത് 480.14 കോടി രൂപയുടെ വിദേശമദ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്‌കോയുടെ മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മുന്‍ വര്‍ഷം 402.35 കോടി രൂപയുടെ മദ്യമായിരുന്ന സംസ്ഥാനത്ത് ഈ സമയത്ത് വിറ്റുപോയിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഉച്ചവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ക്രിസ്മസ് കാലത്ത് മാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ക്രിസ്മസിനു മുന്‍പുള്ള മൂന്നു ദിവസത്തെ കണക്കാണിത്. ഡിസംബര്‍ 24ന് മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്‌കോ വഴി വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് കാലത്ത് 256.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.