ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ സ്പീഡ് ബോട്ട് മുങ്ങി എട്ട് പേര് മരണം. 48 യാത്രക്കാരുമായി തന്‍ജംഗ് സെലോറില് നിന്നും തരക്കനിലേക്ക് സഞ്ചരിച്ച അനുഗ്രഹ് എക്സ്പ്രസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാരെ കാണാതായിട്ടുണ്ടെന്നും, തെരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഞ്ചു കുട്ടികളും, 43 മുതിര്‍ന്നവരുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ ഇത്തരത്തില്‍ ബോട്ട് അപകടങ്ങള്‍ സാധാരണമാണ്. സുരക്ഷാനിയമങ്ങള്‍ കുറവായതിനാലാണ് അപകടങ്ങള്‍ കൂടുന്നത്. ഇന്തോനേഷ്യന്‍ ജനങ്ങളുടെ പ്രധാനപ്പെട്ട സഞ്ചാരമാര്‍ഗമാണ് ബോട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: