പയ്യാവൂര്‍: തലശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ടിഎസ്എസ്എസ്) കാഞ്ഞിരക്കൊല്ലി വിമലാംബിക ക്രെഡിറ്റ് യൂണിയന് കുടുംബസംഗമവും ജൂബിലി സ്മാരക ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനവും കെഎച്ച്എം യുപി സ്ക്കൂള് ഓഡിറ്റോറിയത്തിന് ടിഎസ്എസ്എസ് ഡയറക്ടര്‍ ഫാ.തോമസ് തയ്യില്‍ നിര്‍വ്വഹിച്ചു. ഫാ.ജോസ് ആനാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ലൂയി മരിദാസ് മേനാച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഫാ.വിന്റോ ചാക്യാരത്ത്, ഫാ.ജോബി നിരപ്പേല്‍, ഷാജി കടുക്കുന്നേല്‍, ജോസഫ് മരങ്ങാട്ട്മ്യാലില്, സിസ്റ്റര്‍ ഡാലിയ, ജോണി കൊരട്ടിപ്പറമ്പില്‍, ജിജു കോലക്കുന്നേല്‍, മണി കണ്ടത്തികുടിയില്, ജോയ്സി വേലിക്കകത്ത്, വത്സമ്മ കുറവത്താഴത്ത്, ജോണി കാഞ്ഞിരത്താംകുന്നേല്‍, ജോര്‍ജ് ആനിത്തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: