കണ്ണൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുറ്റത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ സുഭാഷിന്റെ (32) മൃതദേഹമാണ് ഇന്നലെ രാവിലെ നാട്ടുകാരും സഹപ്രവര്‍ത്തകരുമായ തൊഴിലാളികള്‍ കണ്ടെത്തിയത്. താണയിലെ എസ്എം ആശുപത്രിക്ക് സമീപത്ത് പുതുതായി പണിയുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെത്തന്നെ നിര്‍മ്മാണ ജോലി ചെയ്യുന്ന ആളാണ് മരിച്ച സുഭാഷ്. ഒന്നിച്ച് ജോലി ചെയ്യുന്ന ആറ് സുഹൃത്തുക്കളോടൊപ്പം ഈ കെട്ടിടത്തിലാണ് ഇയാള്‍ക്ക് താമസിക്കുന്നത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണത്രെ ഇവര്‍ താമസിക്കുന്നത്. ഇന്ന് കാലത്ത് ഉറക്കമുണര്‍ന്ന സഹപ്രവര്‍ത്തകര്‍ സുഭാഷിനെ കാണാഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്തവെയാണ് പിറക് വശത്തെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ചതായിരിക്കാമെന്നാണ് നിഗമനം. നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. കഴിഞ്ഞ 10 വര്ഷത്തോളമായത്രെ സുഭാഷ് കണ്ണൂരിലെത്തിയിട്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: