ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേയില്‍ അമേരിക്ക സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശിനെ നിക്ഷേപ സാധ്യതയേറിയ സംസ്ഥാനമാക്കി മാറ്റുകയാണ് യാത്രയുടെ ലക്ഷ്യം. പ്രമുഖ കമ്പനികളുടെ തലവന്മാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയും കരാറുകള്‍ ഒപ്പുവയ്ക്കുകയും ചെയ്യും.
റോഡ്ഷോകളിലും പ്രവാസ് ഭാരതീയ സംഘടനകള്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളിലും പങ്കെടുക്കും. സിലിക്കോണ്‍ ഉള്‍പ്പെടെ അരഡസനോളം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യോഗി പിന്നീട് കാനഡയും സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് ഉള്‍പ്പെടെയുള്ള സംഘം മാര്‍ച്ചില്‍ അമേരിക്കയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: