കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകനായ ശബരിമല വ്രതധാരിക്ക് നേരെ സിപിഎം അക്രമം രാത്രി വീട്ടിലേക്ക് പോകുന്ന വഴി കുത്തുപറമ്പ് മമ്പറം അലക്കണ്ടി ബസാര്‍ സമീപം മഹാത്മാ വായനശാല മുന്നില്‍ വെച്ചാണ് ശബരിമലക്ക് പോകാന്‍ വ്രതം നോറ്റിരിക്കുന്ന ശിഖില്‍ (22)എന്ന വിദ്യാര്‍ത്ഥിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരുമായി സുഹൃദ് ബന്ധം പുലര്‍ത്തുന്നു എന്നാരോപിച്ചായിരുന്നു അക്രമം. ശിബില്‍ തലശ്ശേരി ഇന്ദിര കോഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: