പെരുന്ന(മന്നം നഗര്‍): സമുദായ ആചാര്യന് മന്നത്ത് പത്മനാഭന്റെ 141-ാമത് ജയന്തി ആഘോഷം പെരുന്നയിലെ മന്നം നഗറില്‍ നടക്കും. രാവിലെ പ്രഭാതഭേരിയോടെ ചടങ്ങുകള്‍ ആരംഭിക്കും. 7.30ന്മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന ആരംഭിക്കും. 10.45ന് മന്നം ജയന്തിസമ്മേളനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് അദ്ധ്യക്ഷനാകും.
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് എന്‍. പീതാംബരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എം.ജി. സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, എന്‍എസ്എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: