തിരുവനന്തപുരം: ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ശാഖകളിലേക്ക് അയയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
സിപിഎം പ്രവര്‍ത്തകര്‍ ശാഖകളില്‍ എത്തിയാല്‍ കായിക ക്ഷമത മാത്രമല്ല മാനസികക്ഷമത കൂടി കൈവരിച്ച് അവര്‍ നല്ല വ്യക്തികളായി തീരും. അക്രമം ഇല്ലാതാക്കാന്‍ ബാധ്യതയുള്ള ഭരണകക്ഷി നേതാവ് സായുധ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ആര്‍എസ്എസിനേയും ബിജെപിയേയും നേരിടാന്‍ അണികളോട് ആയുധമെടുക്കാനാണ് കോടിയേരി ആഹ്വാനം ചെയ്തത്. ഇതിന് കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ബിജെപിയെ ശാരീരികമായി ഉന്മൂലനം ചെയ്യാനാണ് കോടിയേരി ശ്രമിക്കുന്നത്. അതിന് മുന്നില്‍ ബിജെപി മുട്ടുമടക്കില്ല. എന്നാല്‍ അത് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ് സുരേഷും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: