തൃശൂര്‍: 58-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ‘സിഗ്നേച്ചര്‍ ഫിലിം’ തൃശൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കലോത്സവ സംഘാടക സമിതി ചെയര്മാന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പ്രകാശനം ചെയ്തു. പത്ത് സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ സാംസ്കാരിക നഗരിയുടെ പാരമ്പര്യവും കലാസമ്പന്നതയും കോര്‍ത്തിണക്കിയിട്ടുണ്ട്. ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. കോര്പ്പറേഷന് വികസന സ്ഥിരം സമിതി അധ്യക്ഷ ഷീബ ബാബു, കൗണ്‍സിലര്‍ അഡ്വ.പി.എസ്. രാംദാസ്, മീഡിയ കമ്മറ്റി ചെയര്മാന് കെ. ്രപഭാത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുമതി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജീന്‍ മൂക്കന്, ജോയിന്റ് കണ്‍വീനര്‍ ജോണ്സണ്, ജേക്കബ് ആലപ്പാട്ട്, തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: