കോട്ടത്തറ മിനി സ്‌റ്റേഡിയം നോക്കുകുത്തിയാകുന്നു

Monday 1 January 2018 9:00 pm IST

കോട്ടത്തറ: കോട്ടത്തറപഞ്ചായത്തിന്റെ അനാസ്ഥയെതുടര്‍ന്ന് മിനി സ്‌റ്റേഡിയം നോ ക്കുകുത്തിയാകുന്നു. പഞ്ചാ യത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണിന് സമീപത്താ യുള്ള സ്റ്റേഡിയം കാട് മൂടിയ നിലയിലാണ്. ഏകദേശം 80 സെന്റോളം ഉണ്ടായിരുന്ന മൈതാനം കയ്യേറ്റംമൂലം കു റഞ്ഞുവരികയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കായികപ്രേമികള്‍ വര്‍ഷാവര്‍ഷം ഇവിടെ നിരവധി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും പഞ്ചായത്തിന്റെ സഹായങ്ങളൊന്നുംതന്നെ ലഭിക്കാറില്ല. നാട്ടുകാരില്‍നിന്നും പണം പിരിവെടുത്താണ് സ്‌റ്റേഡിയം ഒരുക്കുന്നത്. വോളിബോള്‍ പ്രാക്ട്ടീസിന് പഞ്ചായത്തില്‍ തന്നെ ഇത്രയും സൗകര്യം ഉള്ള ഒരു സ്‌റ്റേഡിയം വേറെ കാണാന്‍ കഴിയില്ല. വോളിബോളിന്റെ ഈറ്റില്ലമായ കോട്ടത്തറയില്‍ ഇത്തരത്തില്‍ ഒരു വോളിബോള്‍ കോര്‍ട്ട് അധികൃതരുടെ അനാസ്ഥകൊണ്ടുമാത്രം നശിച്ചുപോകുന്നത് കായിക പ്രേമികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. നിരവധി കായികതാരങ്ങളെ വാര്‍ത്തെടുത്ത കോട്ടത്തറക്കാര്‍ക്ക് അവരുടെ പഞ്ചായത്തില്‍ തന്നെ ഒരു സ്‌റ്റേഡിയം നോക്കുകുത്തിയാകുന്നത് അപമാനമാണ്.
എത്രയുംവേഗം സ്‌റ്റേഡിയത്തിന്റെ സ്ഥലം അളന്ന് തിട്ടപെടുത്തി കമ്പിവേലി കെട്ടി സംരക്ഷിച്ച് കായിക പ്രേമികള്‍ക്ക് ഉപയോഗിക്കാവുന്ന സാഹചര്യമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.