മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നു

Monday 1 January 2018 8:56 pm IST

മഞ്ചേരി: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള മലിനജലം പൊതുനിരത്തിലൂടെ ഒഴുകുന്നു.
അഴുക്കുചാലിലേക്ക് തുറന്നു വിട്ട മലിനജലമാണ് റോഡില്‍ പരന്നൊഴുകുന്നത്. അഴുക്കുചാലില്‍ അടിഞ്ഞു കൂടിയ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതാണ് പ്രശ്‌നം. നഗരത്തിലെ ഏറ്റവും തിരക്കുള്ള മലപ്പുറം റോഡിലേക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്.
ഇത് കാല്‍നടയാത്രികര്‍ക്ക് മാത്രമല്ല വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
റോഡിലേക്ക് മാലിന്യം ഒഴുകുന്നത് പ്രതിഷേധത്തിന് കാരണമായതിനാലാണ് ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പേവാര്‍ഡ് ഒരു മാസത്തോളമായി അടച്ചിട്ടത്. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴിലുള്ള പേവാര്‍ഡില്‍ നാല്പതു മുറികള്‍ ഇക്കാരണത്താല്‍ രോഗികള്‍ നല്‍കാനാവുന്നില്ല.
ആശുപത്രിയില്‍ നിന്നുള്ള മലിനജലം ഇത്തരത്തില്‍ പൊതുനിരത്തിലെ ഡ്രൈനേജുകളിലേക്ക് തിരിച്ചു വിടുന്നത് നിയമവിരുദ്ധമാണ്. ആശുപത്രി വളപ്പില്‍ തന്നെ ഇത് സംസ്‌ക്കരിക്കണമെന്നാണ് നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.