കാലിത്തീറ്റ വില കുതിക്കുന്നു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

Monday 1 January 2018 8:57 pm IST

മലപ്പുറം: കാലിത്തീറ്റ വില അനിയന്ത്രിതമായി വര്‍ധിക്കുന്നത് ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
മില്‍മ കാലിത്തീറ്റ വില ഉയര്‍ത്തുന്നതാണ് നിലവിലെ പ്രശ്‌നം. 50 കിലോയുള്ള ഒരുചാക്ക് പ്രീമിയം കാലിത്തീറ്റയ്ക്ക് നിലവില്‍ 1150 രൂപയും സാദാ കാലിത്തീറ്റയ്ക്ക് 1050 രൂപയുമാണ് കര്‍ഷകര്‍ നല്‍കേണ്ടത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 165 രൂപയാണ് വര്‍ധിപ്പിച്ചത്.
കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സബ്സിഡി 200 രൂപയില്‍ നിന്ന് 100 രൂപയാക്കി കുറക്കുകയും ചെയ്തു. ലഭിക്കുന്ന പാല്‍ വിറ്റാല്‍ ചെലവിനുള്ള പണം പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ലിറ്റര്‍ പാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത് 42 രൂപയ്ക്കാണ്. എന്നാല്‍ കര്‍ഷകന് ലഭിക്കുന്നത് 34 രൂപയും. കാലിത്തീറ്റ വില കുതിച്ചുയരമ്പോള്‍ പാലിന് ആനുപാതികമായ വിലവര്‍ധനവ് വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മതിയായ വില ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് ക്ഷീര കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും പാലുല്‍പ്പാദന മേഖലയെ ബാധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.