വിളയില്‍ അയ്യപ്പന്‍ അനുസ്മരണം

Monday 1 January 2018 8:57 pm IST

കൊണ്ടോട്ടി: ബിജെപി വിളയില്‍, പറപ്പൂര്‍ ബൂത്ത് കമ്മറ്റികള്‍ സംഘടിപ്പിച്ച വിളയില്‍ അയ്യപ്പന്‍ അനുസ്മരണവും കണ്‍വെന്‍ഷനും ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കൗണ്‍സിലംഗം സി.വാസുദേവന്‍, സംസ്ഥാന സമിതിയംഗം അഡ്വ.മാഞ്ചേരി നാരായണന്‍, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.പി.അറുമുഖന്‍, മണ്ഡലം പ്രസിഡന്റ് ദിനേശന്‍, പി.നാരായണന്‍, സി.പി.ശശിധരന്‍, സി.അരുണ്‍, ടി.ലത എന്നിവര്‍ സംസാരിച്ചു. രവി തേലത്ത് സംഘടനാ കാര്യങ്ങളെ കുറിച്ചും, മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെകുറിച്ചും ക്ലാസെടുത്തു. തുടര്‍ന്ന് കുടുംബം, സംസ്‌കാരം, ദേശീയത എന്ന വിഷയത്തില്‍ എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജീജാഭായ് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.