തുവ്വൂരിലെ മാലിന്യപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി

Monday 1 January 2018 8:58 pm IST

തുവ്വൂര്‍: തുവ്വൂരിന്റെ തലവേദനയായിരുന്ന മാലിന്യപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. പഞ്ചായത്തിലെ കടകളില്‍നിന്നും ഏഴായിരത്തോളം വീടുകളില്‍നിന്നും തള്ളുന്ന മാലിന്യം പഞ്ചായത്ത് ശേഖരിക്കും. വീടുകളില്‍ ഇന്നലെ ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം ചാക്കുകളില്‍ സൂക്ഷിക്കാന്‍ തുടങ്ങി. വീടുകളില്‍ സൂക്ഷിക്കുന്ന മാലിന്യം പഞ്ചായത്ത് നിയോഗിച്ച ആളുകള്‍ ശേഖരിക്കും. പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് കയറ്റി അയക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.