കണ്ടാര്‍കാവ് ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം നടത്തി

Monday 1 January 2018 9:08 pm IST

പാലക്കാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി ഒറ്റപ്പാലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്‍ കണ്ടാര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം നടത്തി.
ചടങ്ങിന് മേലെക്കാവ് ശാന്തി ഉണ്ണികൃഷ്ണ്ണന്‍ നായര്‍ ദീപ പ്രോജ്വലനം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സഹ അദ്ധ്യക്ഷന്‍ എന്‍.സി.വി.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ല സഹ അദ്ധ്യക്ഷന്‍ അഡ്വ.തോടത്തില്‍ ഗോപാലന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ഉര്‍മ്മിള ഉണ്ണി വിശിഷ്ഠ അതിഥിയായിരുന്നു.
വേദിയില്‍ സംഗീത, കലാ, സംസ്‌കാരിക മേഖലകളില്‍ പ്രശസ്ഥരായ രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.സദനം ഹരികുമാര്‍, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, സദാനന്ദ പുലവര്‍ എന്നിവരെ ആദരിച്ചു. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി പ്രസാദ്.വി സ്വാഗതവും ഖജാന്‍ജി പി.രാജേഷ് നന്ദിയും പറഞ്ഞു.
ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരുവാതിര കളി മല്‍സരത്തിനും, മെഗാ തിരുവാതിരയിലും നിരവധി ടീമുകള്‍ പങ്കെടുത്തു. ഉച്ചക്ക് തിരുവാതിര വിഭവങ്ങള്‍ ആയ ഗോതമ്പ് കഞ്ഞി, കുവ പായസം പുഴുക്ക് എന്നിവയും ഒരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.